കുവൈറ്റ് സിറ്റി: കുവൈത്ത് ഗവൺമെന്റിന്റെ പ്രധാനമന്ത്രിയായി ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിനെ നിയമിച്ചുകൊണ്ടുള്ള അമീരി ഉത്തരവ് ഞായറാഴ്ച പുറപ്പെടുവിച്ചു. ഉത്തരവ് ഉടൻ നടപ്പാക്കാനും പുതിയ സർക്കാർ രൂപീകരിക്കാനും ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹമ്മദിനോട് ആവശ്യപ്പെട്ടതായി അമീരി ദിവാൻ പ്രസ്താവനയിൽ പറയുന്നു.