കുവൈറ്റ് സിറ്റി: എല്ലാവരുടെയും സുരക്ഷ, അവകാശ സംരക്ഷണം എന്നിവ ഉറപ്പുവരുത്തുന്നതിനായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നൂതന ഓഡിയോ, വീഡിയോ റെക്കോർഡിംഗ് സാങ്കേതികവിദ്യകളുള്ള പുതിയ സർവീസ് പട്രോളിംഗ് വാഹനങ്ങൾ അവതരിപ്പിച്ചു. ഈ പുതിയ പട്രോളിംഗ് വാഹനങ്ങളിൽ വാഹനത്തിനുള്ളിൽ മുന്നിലും പിന്നിലും ക്യാമറകളും വയർലെസ് ഓഡിയോ റെക്കോർഡിംഗ് ഉപകരണവും സജ്ജീകരിച്ചിട്ടുണ്ട്. റോഡുകളിൽ നടക്കുന്ന ഏത് സംഭവങ്ങളും രേഖപ്പെടുത്താൻ ഇത് സഹായിക്കും.