കുവൈത്ത് സിറ്റി: കുവൈത്ത് മലയാളി നഴ്സ് നാട്ടിൽ വാഹനാപകടത്തിൽ മരണമടഞ്ഞു. ചങ്ങനാശേരി തൃക്കൊടിത്താനം- കുന്നുംപുറം സ്വദേശിനി ജസ്റ്റിറോസ് ആന്റണി (40)യാണ് അപകടത്തിൽ മരിച്ചത്. കുവൈത്ത് ജാബിർ ആശുപത്രിയിലെ നഴ്സ്സായിരുന്ന ഇവർ കഴിഞ്ഞ മാസം 28-നാണ് കുടുംബ സമേതം അവധിക്ക് നാട്ടിൽ എത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം സംഭവിച്ചത്.
തെങ്ങന ഭാഗത്തുനിന്ന് നിന്നും വന്ന ബൈക്കും, ഓട്ടോറിക്ഷയും മാമൂട് ഭാഗത്തുനിന്ന് വന്ന കാറും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു.കാറിന്റെ ഇടത് വശത്ത് ഇരുന്ന ജസ്റ്റിറോസിനെ ഗുരുതരമായ പരുക്കുകളോടെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭർത്താവ് കുന്നുംപുറം കളത്തിപ്പറമ്പിൽ ജെസിൻ ഹ്യുണ്ടായ് കുവൈത്തിലെ ജീവനക്കാരനാണ്.മക്കൾ ജോവാൻ, ജോനാ.