Search
Close this search box.

വാല്യു സ്റ്റോർ സേവനങ്ങളിൽ ഓൺലൈൻ പർച്ചേസുൾക്ക് ഏർപ്പെടുത്തിയ കുറഞ്ഞ തുകയുടെ പരിധി റദ്ദാക്കി

kuwait central bank

കുവൈത്ത് സിറ്റി : കുവൈത്തിൽ വാല്യു സ്റ്റോർ സേവനങ്ങളിൽ ഓൺലൈൻ പർച്ചേസുൾക്ക് ഏർപ്പെടുത്തിയിരുന്ന ഏറ്റവും കുറഞ്ഞ തുകയുടെ പരിധി റദ്ദാക്കുവാൻ കുവൈത്ത് സെൻട്രൽ ബാങ്ക് ബാങ്കുകൾക്ക് നിർദ്ദേശം നൽകി.നൂറ് ഫിൽസിന്റെ ഇടപാട് ആയാൽ പോലും എല്ലാ ബാങ്ക് ഇടപാടുകൾക്കും വേരിഫിക്കേഷൻ കോഡ് നിർബന്ധമാക്കാനാണ് സെൻട്രൽ ബാങ്ക് നിർദേശം നൽകിയിരിക്കുന്നത്. ഇൻറർനെറ്റ്, ഐട്യൂൺസ് വഴി ആപ്ലിക്കേഷനുകൾ ഗെയിമുകൾ മുതലായവ വാങ്ങുന്നതിനും ഈ നിബന്ധന ബാധകമാക്കിയിട്ടുണ്ട്. കൊവിഡ് മഹാമാരി കാലത്ത് സെൻട്രൽ ബാങ്ക് റിമോട്ട് പേയ്മെന്റുകളുടെ (ടിഎപി) പരിധി 10 ദിനാറിൽ നിന്ന് 25 ദിനാറായി ഉയർത്തിയിരുന്നു.

ഓൺ ലൈൻ തട്ടിപ്പുകൾ വ്യാപകമായ പശ്ചാത്തലത്തിലാണ് ഈ നടപടി. ഓൺലൈൻ വഴിയുള്ള യാതൊരു വിധ തട്ടിപ്പുകൾക്കും ഉപഭോക്താക്കൾ ഇരയാകുന്നത് ഒഴിവാക്കുന്നതിനുവേണ്ടിയാണ് ഈ തീരുമാനമെന്ന് സെൻട്രൽ ബാങ്ക് അധികൃതർ വ്യക്തമാക്കി.ഉപഭോക്താക്കൾ ഇലക്ട്രോണിക് തട്ടിപ്പിന്റെ കെണിയിൽ അകപ്പെടുന്നതിനുള്ള പഴുതുകൾ അടച്ച് കൊണ്ട് അപകടസാധ്യതകൾ കുറയ്ക്കുക എന്നതാണ് പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ നിരവധി പേരാണ് ഇന്റർ നെറ്റ് പണമിടപാടുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് ഇരയായതായി ബാങ്കുകൾക്ക് പരാതി ലഭിച്ചത്. ഇവ ഇതുവരെയും വീണ്ടെടുക്കാനായിട്ടില്ല. OTP നമ്പറുകൾ കൈമാറിയതിലൂടെയാണ് പലരും തട്ടിപ്പുകൾക്ക് ഇരയായതെന്നും സെൻട്രൽ ബാങ്ക് അധികൃതർ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!