കുവൈത്തിലെ റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് പബ്ലിക് അതോറിറ്റി അൽ-ഗസാലി സ്ട്രീറ്റ് ഇന്ന് രാത്രി മുതൽ ബുധനാഴ്ച വരെ രാത്രി കാലങ്ങളിൽ ഇരു ദിശകളിലേക്കും അടച്ചിടുന്നതായി അറിയിച്ചു. പുലർച്ചെ 1:00 നും 5:00 നും ഇടയിലാണ് റോഡ് അടച്ചിടുന്നത്, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്.
വാഹനമോടിക്കുന്നവർ ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്നും പൊതുഗതാഗത വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും നിർദേശമുണ്ട്. അറ്റകുറ്റപ്പണികൾ വിജയകരമാക്കുന്നതിനും എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ഡ്രൈവർമാരുടെയും കാൽനടയാത്രക്കാരുടെയും സഹകരണം അനിവാര്യമാണെന്നും ഡിപ്പാർട്മെന്റ് വ്യക്തമാക്കി.