കു​വൈ​ത്തിൽ എ​ണ്ണ വി​ല ഉ​യ​രു​ന്നു

oil price

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തിൽ എ​ണ്ണ വി​ല ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ബാ​ര​ലി​ന് വി​ല 80 സെ​ന്റ് വ​ർ​ധി​ച്ച് 76.29 ഡോ​ള​റി​ലെ​ത്തി. പെ​ട്രോ​ളി​യം വി​ല വ​ർ​ധി​ക്കു​ന്ന​ത് കു​വൈ​ത്ത് ഉ​ൾ​പ്പെ​ടെ എ​ണ്ണ ഉ​ൽ​പാ​ദ​ക രാ​ജ്യ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​ണ്. റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​ക്കാ​ത്ത​തും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ വി​പ​ണി സ​ജീ​വ​മാ​യി​ത്തു​ട​ങ്ങി​യ​തു​മാ​ണ് എ​ണ്ണ​വി​ല ഉ​യ​രാ​ൻ കാരണമായി വിദക്തർ ചൂണ്ടി കാട്ടുന്നത്.

അ​തി​നി​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ ബ്രെ​ന്റ് ക്രൂ​ഡ് വി​ല മൂ​ന്ന് ഡോ​ള​ർ കു​റ​ഞ്ഞ് ബാ​ര​ലി​ന് 72.97 ഡോ​ള​റി​ലെ​ത്തി. ക​ഴി​ഞ്ഞ വ​ര്‍ഷം കു​വൈ​ത്തി​ല്‍ എ​ണ്ണ​വി​ല ബാ​ര​ലി​ന് 100 ഡോ​ള​റും ക​ട​ന്ന് 123 വ​രെ​യെ​ത്തി​യി​രു​ന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!