കുവൈറ്റ് സിറ്റി: റസ്‌റ്റോറന്റുകളും കഫേകളും മറ്റും നിശ്ചിത നോമ്പു സമയത്ത് അടച്ചിടുമെന്നും ഔദ്യോഗിക ഇഫ്താർ സമയത്തിന് രണ്ട് മണിക്കൂർ മുമ്പ് തുറക്കാൻ അനുവദിക്കുമെന്നും കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹ്മദ് അൽ മൻഫൂഹി അറിയിച്ചു. ഗവർണറേറ്റുകളിലെ മുനിസിപ്പാലിറ്റി ശാഖകളിലെ എല്ലാ വകുപ്പുകളും റസ്‌റ്റോറന്റുകളിലും കഫേകളിലും പരിശോധന നടത്തുമെന്നും തീരുമാനം ലംഘിച്ചാൽ നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതോടൊപ്പം പൊതുതാൽപ്പര്യത്തിനും ശുചീകരണത്തൊഴിലാളികളുടെ സുരക്ഷയിലും ആരോഗ്യത്തിലും മുനിസിപ്പാലിറ്റിയുടെ താൽപ്പര്യം കണക്കിലെടുത്ത്, അൽ-മൻഫൂഹി ഒരു ഭരണപരമായ സർക്കുലർ പുറപ്പെടുവിച്ചു, തെരുവുകൾ ദിവസേന ശുചീകരിക്കുന്നതിനും മാലിന്യങ്ങൾ ശേഖരിക്കുന്നതിനുമുള്ള നിശ്ചിത പ്രവൃത്തി സമയം സംബന്ധിച്ച് ക്ലീനിംഗ് കമ്പനികളുമായി ഉണ്ടാക്കിയ ശുചീകരണ കരാറുകൾ നടപ്പിലാക്കുന്നത് നിരീക്ഷിക്കുമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.