കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് രണ്ടാഴ്ചയ്ക്കുള്ളില്‍ വടക്കേയിന്ത്യയില്‍ ഏഴു പുതിയ ഷോറൂമുകള്‍ തുറക്കുന്നു. മാര്‍ച്ച് 25-ന് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലും ഗോരഖ്പൂരിലും ഓരോ ഷോറൂമുകളും രാജസ്ഥാനിലെ ജയ്പൂരിലെ വൈശാലി നഗറില്‍ ഒരു ഷോറൂമും തുറന്നു. കല്യാണിന്‍റെ പുതിയ ബ്രാന്‍ഡ് അംബാസിഡറും സിനിമാതാരവുമായ രശ്മിക മന്ദാനയാണ് പുതിയ ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്തത്.

ഇതുകൂടാതെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി, ഝാര്‍ഖണ്ഡിലെ ജംഷഡ്പൂര്‍ എന്നിവിടങ്ങളിലെ പുതിയ ഷോറൂമുകള്‍ മാര്‍ച്ച് 31-ന് ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ ഏഴിന് ഉത്തര്‍പ്രദേശിലെ ആഗ്ര, ഹരിയാനയിലെ ഹിസാര്‍ എന്നിവിടങ്ങളില്‍ പുതിയ രണ്ട് ഷോറൂമുകള്‍കൂടി തുറക്കും.

ഇന്ത്യയെങ്ങുമുള്ള ഉപയോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുന്നതിനുള്ള കല്യാണ്‍ ജൂവലേഴ്സിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ ഷോറൂമുകള്‍ തുറക്കുന്നത്. കല്യാണ്‍ ജൂവലേഴ്സിന്‍റെ വിപുലമായ ആഭരണരൂപകല്‍പ്പനകള്‍ ലോകോത്തരമായി ഒരുക്കിയിരിക്കുന്ന ഷോറൂമുകളിലാണ് അവതരിപ്പിക്കുന്നത്. ഏറ്റവും കുറഞ്ഞ വിപണിവിലയില്‍ ആഭരണങ്ങള്‍ ലഭ്യമാക്കുന്ന കല്യാണ്‍ സ്പെഷല്‍ ഗോള്‍ഡ് ബോര്‍ഡ് റേറ്റില്‍ എല്ലാ കമ്പനി ഷോറൂമുകളിലും ആഭരണങ്ങള്‍ ലഭ്യമാകും. കൂടാതെ തടസങ്ങളില്ലാത്ത, സേവനത്തിന്‍റെ പിന്തുണയോടെയുള്ള ഷോപ്പിംഗ് അനുഭവവും സ്വന്തമാക്കാം.

വടക്കേയിന്ത്യയിലെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ ഉപയോക്താക്കളിലേയ്ക്ക് വിശ്വാസ്യതയും സുതാര്യതയും ലഭ്യമാക്കുന്ന ബ്രാന്‍ഡ് എത്തിക്കുന്നതിലും സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ലോകോത്തര ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുന്നവിധത്തിലാണ് ഓരോ ഷോറൂമുകളും ഒരുക്കിയിരിക്കുന്നത്. വൈവിധ്യമാര്‍ന്നതും ഗുണമേന്മയുള്ളതുമായ ആഭരണങ്ങള്‍ ഉപയോക്താക്കള്‍ വിലമതിക്കുമെന്ന ആത്മവിശ്വാസമുണ്ട്. പുതിയ വിപണികളില്‍ ഉപയോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കുന്നതിനും ഈ മേഖലയിലെ ഉപയോക്തൃ അടിത്തറ വിപുലമാക്കുന്നതും പ്രതീക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കല്യാണ്‍ ജൂവലേഴ്സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധതരം ശുദ്ധതാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നവയും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയുമാണ്. ആഭരണങ്ങള്‍ക്കൊപ്പം നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ലഭിക്കുന്നതിനാല്‍ കൈമാറുമ്പോഴോ വിറ്റഴിക്കുമ്പോഴോ ഇന്‍വോയിസില്‍ പറഞ്ഞിരിക്കുന്ന ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യം സ്വന്തമാക്കാം. കൂടാതെ കല്യാണ്‍ ജൂവലേഴ്സിന്‍റെ രാജ്യത്തെ എല്ലാ ഷോറൂമുകളിലും ജീവിതകാലം മുഴുവന്‍ സൗജന്യമായി ആഭരണങ്ങള്‍ മെയിന്‍റനന്‍സ് നടത്തുന്നതിനും സാധിക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാന്‍ഡിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.

വൈവിധ്യമാര്‍ന്ന ഷോപ്പിംഗ് അനുഭവവും ലോകോത്തര സാഹചര്യങ്ങളുമാണ് ഓരോ ഷോറൂമിലും ഒരുക്കിയിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന രൂപകല്‍പ്പനകളും പ്രമുഖ ഹൗസ്ബ്രാന്‍ഡുകളുടെ നിരയും ലഭ്യമാണ്. ഡയമണ്ടുകളുടെയും സെമി പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളുടെയും ശേഖരമായ ലൈല, പോള്‍ക്കി ആഭരണങ്ങള്‍ അടങ്ങിയ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആന്‍റിക് ആഭരണങ്ങളായ മുദ്ര, ടെംപിള്‍ ആഭരണങ്ങളായ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയര്‍ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ട് ആഭരണങ്ങളായ അപൂര്‍വ, വിവാഹാഭരണശേഖരമായ മുഹൂര്‍ത്ത്, പ്രഷ്യസ് സ്റ്റോണ്‍സ് ആഭരണ രൂപകല്‍പ്പനകള്‍ അടങ്ങിയ രംഗ് എന്നിങ്ങനെയുള്ള ഹൗസ്ബ്രാന്‍ഡുകള്‍ ഓരോ ഷോറൂമുകളിലും ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!