കുവൈത്ത് : കുവൈത്തിൽ വെച്ച് കോഴിക്കോട് എലത്തൂർ അത്തോളി പറമ്പത്ത് റഫീഖ് മാട്ടുവയൽ (48) നിര്യാതനായി. ഹോട്ടൽ ജീവനക്കാരനായിരുന്നു. അദാൻ ആശുപത്രിയിൽവെച്ചാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം നാട്ടിൽ എത്തിക്കും.
അഹമദിയിൽ റസ്റ്റോറന്റിലെ ജീവനക്കാരനാണ്. പിതാവ്: ഹസൻ കോയ, മാതാവ്: ആയിഷക്കുട്ടി. ശാഹിദയാണ് ഭാര്യ. രണ്ടു കുട്ടികളുണ്ട്.