കുവൈത്ത് സിറ്റി : കുവൈത്തിൽ വാഹനാപകടത്തിൽ മലയാളി മരണമടഞ്ഞു. കൊച്ചി വൈപ്പിൻ സ്വദേശി സേവ്യർ അപ്പച്ചൻ അത്തിക്കുഴി (52) ആണ് മരണമടഞ്ഞത്. മംഗഫ് പ്രദേശത്ത് റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് അപകടം. അപകടത്തെ തുടർന്ന് തൽക്ഷണം മരണമടയുകയായിരുന്നു. ഇദ്ദേഹം ഹെസ്‌കോ കമ്പനിയിൽ സീമേൻ ആയി ജോലി ചെയ്ത് വരികയായിരുന്നു.