കുവൈത്തിൽ പ്രവാസി അധ്യാപകരെ പിരിച്ചു വിട്ട നടപടി വിദ്യാഭ്യാസ മന്ത്രാലയം പുനരവലോകനം ചെയ്യാൻ ഒരുങ്ങുന്നു

teachers in kuwait

കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വദേശി വൽക്കരണത്തിന്റെ ഭാഗമായി പ്രവാസി അധ്യാപകരെ പിരിച്ചു വിട്ട് പകരം സ്വദേശികളെ നിയമിക്കുവാനുള്ള നയം വിദ്യാഭ്യാസ മന്ത്രാലയം പുനരവലോകനം ചെയ്യാൻ ഒരുങ്ങുന്നു. കഴിഞ്ഞ മാസങ്ങളിൽ രണ്ടായിരത്തോളം പ്രവാസി അധ്യാപകരെ പിരിച്ചു വിട്ടതിനു തൊട്ടു പിന്നാലെയാണ് മന്ത്രാലയം ഇത്തരമൊരു ആലോചന നടത്തുന്നത്.

വിദ്യാഭ്യാസ മന്ത്രാലയത്തിൽ കുവൈത്തി വൽക്കരണം നയം നടപ്പിലാക്കുന്നതിൽ തിടുക്കം പാടില്ലെന്നും ഇത് സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്നും ടീച്ചേഴ്‌സ് അസോസിയേഷൻ നേരത്തെ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. യോഗ്യരായ സ്വദേശി അധ്യാപകരുടെ ലഭ്യത ഉറപ്പുവരുത്തുകയും അധ്യാപന രംഗത്ത് അവരുടെ കഴിവും പ്രാപ്തിയും നിർണയിക്കുകയും ചെയ്തതിന് ശേഷം മാത്രമേ അടുത്ത പിരിച്ചുവിടലുകൾ നടത്താൻ പാട്ടുള്ളൂവെന്നും ഇത് വഴി വിദ്യാഭ്യാസ നിലവാരത്തിൽ പെട്ടെന്ന് ഇടിവ് ഉണ്ടാകില്ലെന്നും അസോസിയേഷൻ മന്ത്രാലയത്തെ അറിയിച്ചിരുന്നു.

ചില വിദ്യാലയങ്ങളിലെ അധ്യാപകരുടെ നിലവാരം വളരെ താഴ്ന്നതാണ്. ഇത് ഉൾപ്പെടെ നിലവിൽ വിദ്യാഭ്യാസ മന്ത്രാലയം നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇതൊക്കെ കൊണ്ട് തന്നെ ഈ വർഷം 1,800 അധ്യാപകരെ പിരിച്ചു വിട്ട സമാനമായ നടപടി അടുത്ത വർഷം ആവർത്തിക്കില്ല. യോഗ്യരായ സ്വദേശികൾ , ജിസിസി പൗരന്മാർ, അല്ലെങ്കിൽ കുവൈത്തി സ്ത്രീകളുടെ വിദേശികളായ മക്കൾ എന്നീ വിഭാഗത്തിൽ പെട്ടവരെ അധ്യാപകരായി ലഭ്യമല്ലെങ്കിൽ സ്വദേശി വൽക്കരണം നയം മന്ദഗതിയിലാക്കുവാനും ആവശ്യമായ ഉയർന്ന യോഗ്യതയുള്ള പ്രവാസികളെ നിയമിക്കുവാനുമാണ് മന്ത്രാലയം ആലോചിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!