നി​യ​മ​ലം​ഘ​നം; കുവൈറ്റിൽ പ​രി​ശോ​ധ​ന ശക്തമാക്കി

inspection

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള പ​രി​ശോ​ധ​ന തു​ട​രുകയാണ്. താ​മ​സ, തൊ​ഴി​ൽ, ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ തുടങ്ങിയവയുടെ ലം​ഘ​ന​ങ്ങ​ൾ കണ്ടെത്തുന്നതിന് ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ളാ​ണ് അ​ധി​കൃ​ത​ർ ന​ട​ത്തി​വ​രു​ന്ന​ത്.

വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ട​ത്തി​യ സു​ര​ക്ഷ പ​രി​ശോ​ധ​ന​യി​ൽ 30 പ്ര​വാ​സി​ക​ളാണ് പി​ടി​യി​ലാ​യത്. താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​നാ​ണ് ഇവരെ അ​റ​സ്റ്റ് ചെയ്തത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

അ​ഹ​മ്മ​ദി ഗ​വ​ർ​ണ​റേ​റ്റ് സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റേ​റ്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് നി​ര​വ​ധി പേ​ർ​ക്കെ​തി​രെയാണ് ന​ട​പ​ടി​​യെ​ടു​ത്തത്. ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ച​തി​ന് 13 കൗ​മാ​ര​ക്കാ​രെ ജു​വ​നൈ​ൽ ഡി​പ്പാ​ർ​ട്മെ​ന്റി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു. 10 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും 56 ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും ചെ​യ്തു.

താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ഏ​ഴു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മ​റ്റു വി​വി​ധ കേ​സു​ക​ളി​ലാ​യി 10 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ത്തു. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!