Search
Close this search box.

കുവൈത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് ശുചീകരണതൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു

ministry of kuwait

കുവൈത്ത് സിറ്റി : കുവൈത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് ആയിരത്തോളം ശുചീകരണതൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് മന്ത്രാലയത്തിലെ വിദേശ വിദേശ കരാർ സമിതി അംഗങ്ങൾ അടുത്ത മാസം ഇന്ത്യയിലെത്തും. പുതിയ അധ്യയന വർഷത്തേക്ക് സ്ത്രീകളും പുരുഷന്മാരുമായ 990 ശുചീകരണ തൊഴിലാളികളെയാണ് നേരിട്ട് നിയമിക്കുക. ഇതിനായുള്ള കരാറിൽ ഏർപ്പെടുന്നതിനു വേണ്ടിയാണ്
സമിതി അംഗങ്ങൾ ഇന്ത്യയിലേക്ക് പുറപ്പെടുന്നത്. തൊഴിലാളികളുമായി നേരിട്ടായിരിക്കും കരാർ. പ്രതിമാസം 190 ദിനാർ ആണ് ശമ്പളം ആയി നിശ്ചയിച്ചിരിക്കുന്നത്. സമിതി അംഗങ്ങളുടെ യാത്ര ക്രമീകരണങ്ങളും കരാറിന്റെ അംഗീകാരവും ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ദില്ലിയിലേ കുവൈത്ത് എംബസിയും വിദേശകാര്യ മന്ത്രാലയവും കുവൈത്തിലെ ഇന്ത്യൻ എംബസിയുമായി ഏകോപനം നടത്തി വരികയാണ്.

നടപടിക്രമങ്ങളുടെ സുരക്ഷയും വേഗതയും ഉറപ്പാക്കാൻ ഇന്ത്യയിലെ ഒരു ലേബർ ഓഫീസിന്റെ സേവനം പ്രയോജനപ്പെടുത്തുവാനും തീരുമാനമായിട്ടുണ്ട്. കോവിഡ് മഹാമാരി കാലത്ത് വിദ്യാഭ്യാസ മന്ത്രാലയം ശുചീകരണ തൊഴിലാളികളുടെ കരാർ താൽക്കാലികമായി നിർത്തലാക്കിയിരുന്നു. ഇതേ തുടർന്നാണ് തൊഴിലാളി ക്ഷാമം രൂക്ഷമായത്. നിലവിലുള്ള 5 കമ്പനികളുമായുള്ള ക്ലീനിംഗ് കരാറുകൾ 3 വർഷത്തേക്ക് നീട്ടുവാനും മന്ത്രാലയം ആലോചിക്കുന്നുണ്ട്. ഇവ 2022 സെപ്റ്റംബറിൽ അവസാനിച്ചതായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!