കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ പതിനൊന്നര ലക്ഷത്തോളം പ്രവാസികളുടെ താമസ രേഖ റദ്ധാക്കിയതായി റിപ്പോർട്ട്. വിവിധ കാരണങ്ങളാലാണ് ഇത്രയും പേരുടെ താമസ രേഖ റദ്ധാക്കിയത്. ഇവരിൽ ഏറ്റവും അധികം പേർ സ്വന്തം തീരുമാന പ്രകാരമാണ് തങ്ങളുടെ താമസ രേഖ റദ്ധാക്കിയത്.
തൊഴിൽ,താമസ നിയമ ലംഘനങ്ങളെ തുടർന്ന് നാട് കടത്തപ്പെട്ടവരാണ് ഇവരിൽ രണ്ടാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വർഷം ജനുവരി മാസം മുതൽ ഈ വർഷം ഏപ്രിൽ വരെ അറുപത്തി ഏഴാംയിരം പ്രവാസികളുടെ താമസ രേഖ റദ്ധാക്കപ്പെട്ടു. ഈ വർഷം ആദ്യ പാദത്തിൽ മാത്രമായി പതിനൊന്നായിരം പ്രവാസികളാണ് നാട് കടത്തപ്പെട്ടത്. 2021 ൽ സ്വകാര്യ സ്ഥാപനങ്ങളിലും ഗാർഹിക മേഖലയിലും ജോലി ചെയ്യുന്ന രണ്ട് ലക്ഷത്തി ഇരുപത്തി ഏഴായിരം പ്രവാസികൾ രാജ്യം വിട്ടതായും പ്രാദേശിക ദിന പത്രം പുറത്തു വിട്ട സ്ഥിതി വിവര കണക്കിൽ വ്യക്തമാക്കുന്നു അതേ സമയം രാജ്യത്ത് പുതുതായി എത്തുന്ന തൊഴിലാളികളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ട്. 2022 ൽ അറുപത്തി ഏഴായിരം പ്രവാസികളാണ് കുവൈത്തിൽ പുതുതായി എത്തിയത്. ഇവരിൽ 64 ശതമാനം പേരും ഗാർഹിക തൊഴിലാളികളാണ്.