കുവൈത്ത് : കുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ് ജൂൺ 6 ചൊവ്വാഴ്ച നടക്കും. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന കുവൈത്ത് പാർ ലമെന്റ് തെരഞ്ഞെടുപ്പ് അസാധുവാക്കുകയും 2020 ലെ പാർലമെന്റ് പുനസ്ഥാപിക്കുകയും ചെയ്ത് കൊണ്ട് ഭരണ ഘടന കോടതി കഴിഞ്ഞ മാസം വിധി പുറപ്പെടുവിച്ചിരുന്നു.
ഇതിനു ശേഷം ഭരണ ഘടന കോടതി വിധി പ്രകാരം പുനസ്ഥാപികപ്പെട്ട 2020 ലെ പാർലമെന്റ് പിരിച്ചു വിട്ട് കൊണ്ട് അമീർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് അനിവാര്യമായത്.തെരഞ്ഞെടുപ്പ് ദിവസം രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്