കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് കണ്ണൂരിലേക്കുള്ള ഗോ ഫസ്റ്റ് എയർലൈൻസ് ഈ മാസം 18 വരെയുള്ള സർവിസുകൾ റദ്ദാക്കി.
ഈ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർക്ക് കാൻസലേഷന് സൗകര്യം ലഭ്യമാണ്. എന്നാൽ, തുക മടക്കി നൽകൽ ആരംഭിച്ചിട്ടില്ല.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതാണ് വിമാന സർവിസ് റദ്ദാക്കാൻ കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
ഈ മാസാദ്യം മുതലാണ് സർവിസുകൾ അനിശ്ചിതത്വത്തിലായത്. മേയ് മൂന്നു മുതൽ അഞ്ചുവരെയാണ് ആദ്യം സർവിസുകൾ റദ്ദാക്കിയത്.
തുടർ ദിവസങ്ങളിൽ സർവിസ് ആരംഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, അടുത്ത ഘട്ടത്തിൽ ഒമ്പതുവരെയും പിന്നീട് 18 വരെയും നീട്ടുകയായിരുന്നു.