സുഡാനിലെ കുവൈത്ത് സൈനിക ഓഫീസ് മേധാവിയുടെ വസതിക്ക് നേരെ ആക്രമണം

kuwait ambassodor

കുവൈത്ത് സിറ്റി : ആഭ്യന്തര യുദ്ധം നടക്കുന്ന സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലെ കുവൈത്ത് സൈനിക ഓഫീസ് മേധാവിയുടെ വസതിക്ക് നേരെ ആക്രമണം നടന്നതായി കുവൈത്ത് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ ആളപായം ഇല്ലെങ്കിലും നിരവധി നാശ നഷ്ടങ്ങൾ സംഭവിച്ചതായി ന്യൂസ് ഏജൻസിയായ ‘റോയിട്ടേഴ്‌സ് ‘ റിപ്പോർട്ട് ചെയ്തു.

അതേസമയം കുവൈത്ത് സൈനിക ഓഫീസ് മേധാവിയുടെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തെ കുവൈത്ത് വിദേശ കാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. എല്ലാ വിധ അതിക്രമങ്ങളെയും നശീകരണ പ്രവർത്തനങ്ങളെയും അപലപിക്കുന്നതായി മന്ത്രാലയം പുറത്തിറക്കിയ പത്ര കുറിപ്പിൽ വ്യക്തമാക്കി. പ്രത്യേകിച്ച് നയതന്ത്ര കാര്യാലയങ്ങൾക്കും അവയുടെ കെട്ടിടങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര നയതന്ത്ര നിയമങ്ങൾക്ക് നേരെയുള്ള നഗ്നമായ ലംഘനമാണ്.

നയതന്ത്ര കാര്യലയങ്ങൾക്കും അവയുടെ കെട്ടിട്ടങ്ങൾക്കും പൂർണമായ സംരക്ഷണം ഉറപ്പ് വരുത്തുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സുഡാൻ അധികാരികളോട് കുവൈത്ത് ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!