കുവൈത്തിൽ പ്രവാസികൾക്ക് അപാർട്ട്മെന്റുകളുടെ ഉടമസ്ഥാവകാശം; മന്ത്രിസഭയുടെ പരിഗണയിൽ

apartment

കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവാസികൾക്ക് അപാർട്ട്മെന്റുകളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കാൻ അനുമതി നൽകുന്നതിനുള്ള നിർദേശം മന്ത്രി സഭയുടെ പരിഗണയിൽ. ഇതിനായി ചില വ്യവസ്ഥകൾ ഏർപ്പെടുത്തി കൊണ്ടാണ് മന്ത്രി സഭയുടെ പരിഗണനക്കായി നിർദേശം സമർപ്പിച്ചിരിക്കുന്നത്.

ഉടമസ്ഥാവകാശത്തിനു അപേക്ഷ സമർപ്പിക്കുന്ന വ്യക്തി കുവൈത്തിൽ നിയമാനുസൃതമായ താമസക്കാരനായിരിക്കണം എന്നതാണ് പ്രധാനമായി വ്യവസ്ഥ ചെയ്യുന്നത്. നിർദേശത്തിനു അംഗീകാരം ലഭിച്ചാൽ അപേക്ഷകന് നിക്ഷേപ മേഖലയിൽ സ്ഥിതി ചെയ്യുന്ന 350 സ്ക്വയർ മീറ്റർ വിസ്തൃതിയിൽ കവിയാത്ത അപ്പാർട്ട്മെന്റ് സ്വന്തമാക്കാവുന്നതാണ്. അപേക്ഷന്റെ പേരിൽ രാജ്യത്ത് മറ്റൊരിടത്തും സ്വന്തമായി മറ്റൊരു അപാർട്ട്മെന്റ് ഉണ്ടായിരിക്കാൻ പാടുള്ളതല്ല.

അതേ പോലെ വിശ്വാസ വഞ്ചന പോലുള്ള കേസുകളിൽ അപേക്ഷകന് എതിരെ കോടതി വിധിന്യായങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തണമെന്നും നിർദേശം വ്യവസ്ഥ ചെയ്യുന്നു. ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം ആയിരിക്കും നിർദേശത്തിനു അനുമതി നൽകുക.പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം ജൂൺ മദ്ധ്യത്തോടെ രൂപീകരിക്കുന്ന മന്ത്രി സഭയിൽ നിർദേശം ചർച്ച ചെയ്യുകയും അന്തിമ തീരുമാനം ഉണ്ടാകുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവാസികൾ രാജ്യം വിട്ടു പോകാതിരിക്കുവാനും രാജ്യത്തേക്ക് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുവാനും ലക്ഷ്യമിട്ടുള്ളതാണ് ഇതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!