കുവൈറ്റിൽ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഉ​ട​ന്‍ ആ​രം​ഭി​ക്കും; ഇ​തി​നാ​യി ആ​ഗോ​ള ടെ​ന്‍ഡ​ര്‍ ക്ഷ​ണി​ച്ചു

kuwait road tender

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഉ​ട​ന്‍ ആ​രം​ഭി​ക്കും. ഇ​തി​നാ​യി മു​പ്പ​തോ​ളം അ​ന്താ​രാ​ഷ്ട്ര ക​മ്പ​നി​ക​ളെ
ടെ​ന്‍ഡ​ര്‍ സ​മ​ര്‍പ്പി​ക്കാ​ന്‍ ക്ഷ​ണി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ക്കും രാ​ജ്യ​ത്തെ ആ​റ് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​മാ​ണ് ആ​ഗോ​ള ടെ​ന്‍ഡ​ര്‍ ക്ഷ​ണി​ച്ചിട്ടുള്ളത്. റോ​ഡ്‌ നി​ർ​മാ​ണ മേ​ഖ​ല​യി​ൽ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ളി​ൽ നി​ന്നാ​ണ് ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ആ​റോ​ളം ക​മ്പ​നി​ക​ള്‍ക്കും ക്ഷ​ണം ല​ഭി​ച്ചി​ട്ടു​ണ്ട്.

ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി ല​ഭി​ച്ചാ​ൽ ഉ​ട​ൻ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കും. ഈ ​രം​ഗ​ത്തെ
വി​ദ​ഗ്ദ​ര്‍ ഉ​ള്‍പ്പെ​ടു​ന്ന ദേ​ശീ​യ​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സ​മി​തി​ക​ളെ കൂ​ടി ഉ​ള്‍പ്പെ​ടു​ത്തി​യാ​യി​രി​ക്കും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ടെ​ന്‍ഡ​റി​ന് അ​നു​മ​തി ന​ല്‍കു​ക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!