കുവൈറ്റ്: കുറഞ്ഞ ശമ്പളം, മുൻനിര തൊഴിലാളികൾക്ക് പാരിതോഷികം നൽകാത്തത്, തൊഴിലാളികളുടെ അവകാശങ്ങൾ അട്ടിമറിക്കൽ, അവരുടെ വരുമാനം പാഴാക്കൽ എന്നിവയിൽ പ്രതിഷേധിച്ച് കുവൈറ്റ് എയർവേയ്‌സ് ആൻഡ് സബ്‌സിഡിയറീസ് തൊഴിലാളി യൂണിയൻ തിങ്കളാഴ്ച രണ്ട് മണിക്കൂർ ഭാഗിക പണിമുടക്ക് സംഘടിപ്പിച്ചു. ഭാഗിക പണിമുടക്ക് ആദ്യപടിയാണെന്നും ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത സാഹചര്യത്തിൽ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നത് വരെ വ്യോമഗതാഗതം നിർത്തിവെക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും യൂണിയൻ മേധാവി തലാൽ അൽ ഹജേരി പറഞ്ഞു.

കുവൈറ്റ് എയർവേയ്‌സിലെ കുവൈറ്റ് ജീവനക്കാരുടെ ശമ്പളം 800 KD കവിയുന്നില്ലെന്നും പുതിയ വിദേശ ജീവനക്കാർക്ക് റോഡ് അലവൻസായി 250 KD കൂടാതെ 4,000 KD വരെ ശമ്പളം നൽകുന്നതായും ഹജേരി ചൂണ്ടിക്കാട്ടി. കുവൈറ്റ് പോലൊരു ചെറിയ രാജ്യത്ത് എന്തിനാണ് റോഡ് അലവൻസ് നൽകുന്നതെന്ന് അദ്ദേഹം ചോദ്യമുന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!