കുവൈറ്റ് സിറ്റി: കുവൈത്തിൽ ഈദ് അൽ-അദ്ഹ അവധിക്കുള്ള തീയതികൾ കാബിനറ്റ് പ്രഖ്യപിച്ചു. ജൂൺ 27 ചൊവ്വാഴ്ച അറഫാ ദിനം മുതൽ ജൂലൈ 2 ഞായർ വരെയാണ് അവധി പ്രഖ്യപിച്ചത്. അടുത്ത ദിവസം തിങ്കളാഴ്ച ജോലി പുനരാരംഭിക്കും. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ കുവൈറ്റ് കാബിനറ്റ് തിങ്കളാഴ്ച ചേർന്ന പ്രതിവാര യോഗത്തിലാണ് തീരുമാനം പ്രഖ്യപിച്ചത്.
അതേസമയം ലോകമെമ്പാടുമുള്ള നിലവിലെ സംഭവവികാസങ്ങൾ ചർച്ചചെയ്യുമ്പോൾ, സുഡാനിലെ ഖത്തർ എംബസിക്ക് നേരെയും സുഡാനീസ് തലസ്ഥാനമായ ഖാർത്തൂമിലെ കുവൈറ്റ് മിലിട്ടറി ഓഫീസ് മേധാവിയുടെ വസതി നേരെയും നടന്ന അക്രമങ്ങളെ കാബിനറ്റ് അപലപിച്ചു.