കുവൈത്ത്: തെരഞ്ഞെടുപ്പിൽ വിപുലമായ സൗകര്യങ്ങളാണ് ആരോഗ്യ മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. 123 മെഡിക്കൽ ക്ലിനിക്കുകൾ, ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർ ഉൾപ്പെടുന്ന 740 അംഗ സംഘമാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. അടിയന്തര ആവശ്യങ്ങൾക്കായി 30 ആംബുലൻസുകളും അനുവദിച്ചിട്ടുണ്ട്.
എല്ലാ ക്ലിനിക്കുകളിലും മെഡിക്കൽ, നഴ്സിങ് സ്റ്റാഫുകളെയും മെഡിക്കൽ എമർജൻസി ടെക്നീഷ്യന്മാരെയും സജ്ജീകരിച്ചിട്ടുണ്ട്. ആംബുലൻസുകളിൽ 17 എണ്ണം മന്ത്രാലയത്തിന്റെ മെഡിക്കൽ എമർജൻസി ഡിപ്പാർട്മെന്റിൽ നിന്നുള്ളതാണ്. കുവൈത്ത് ഓയിൽ കമ്പനിയിൽനിന്നും നാഷനൽ ഗാർഡിൽ നിന്നുമുള്ള 13 ആംബുലൻസുകളും വോട്ടർമാരുടെ എണ്ണത്തിനനുസരിച്ച് തയാറായിട്ടുണ്ട്.