കുവൈത്ത് : കുവൈത്തിൽ ഓരോ മണിക്കൂറിലും 8 വാഹന അപകടങ്ങൾ സംഭവിക്കുന്നതായി ഗതാഗത വിഭാഗം പുറത്തു വിട്ട സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ, ഉപയോഗിക്കുന്നതാണ് മിക്ക അപകടങ്ങൾക്കും പ്രധാന കാരണം. അശ്രദ്ധയോടെ വാഹനമോടിക്കുക , കൈകൊണ്ട് മൊബൈൽ ഫോൺ ഉപയോഗിക്കുക, തെറ്റായ ഓവർടേക്കിംഗ്, വാഹനങ്ങളുടെ ആനുകാലിക അറ്റകുറ്റപ്പണികൾ നടത്തുന്നതിലെ വീഴ്ച, റോഡുകളിലെ കുണ്ടുകളും കുഴികളും തുടങ്ങിയവയും വാഹന അപകടങ്ങൾക്ക് കാരണമാകുന്നതായും സ്ഥിതി വിവര കണക്കിൽ സൂചിപ്പിക്കുന്നു.
ഈ വർഷം ജനുവരി മുതൽ മെയ് വരെ കഴിഞ്ഞ അഞ്ച് മാസത്തിനിടയിൽ രാജ്യത്ത് ഏകദേശം 29,000 വാഹനാപകടങ്ങളാണ് രേഖപ്പെടുത്തിയത്.ഈ കാലയളവിൽ വാഹനാപകടത്തിൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ 135 പേർ കൊല്ലപ്പെട്ടതായും സ്ഥിതി വിവരകണക്കിൽ വ്യക്തമാക്കുന്നു.