കുവൈത്ത്: കുവൈത്തിൽ അന്തരീക്ഷ താപനില ഉയർന്നതോടെ പ്രതിദിന വൈദ്യുതി ഉപഭോഗ സൂചികയും കുതിച്ചുയർന്നു. ഈ വർഷം ആദ്യമായി പ്രതിദിന വൈദ്യുതി ഉപഭോഗ സൂചിക കഴിഞ്ഞ ദിവസം 15,525 മെഗാവാട്ട് രേഖപ്പെടുത്തി.
45 ഡിഗ്രി സെൽഷ്യസ് അന്തരീക്ഷ താപനിലയാണ് ഇന്ന് രാജ്യത്ത് രേഖപ്പെടുത്തിയത്. അതെ സമയം രാജ്യത്തെ പ്രതിദിന വൈദ്യുതി ഉപയോഗം കുറയ്ക്കുവാൻ ജല വൈദ്യുതി മന്ത്രാലയം നിരവധി നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഇതിനായി മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ പ്രത്യേക സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ഉയർന്ന വൈദ്യുതി ഉപയോഗം നടത്തുന്ന വിവിധ സർക്കാർ കാര്യലയങ്ങൾ നിരീക്ഷിക്കുവാനും , ഉപഭോഗം കുറയ്ക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നൽകുവാനും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ തയ്യാറാക്കുവാനും ഇതിനായി ഈ സമിതിയുടെ നേതൃത്വത്തിൽ ഫീൽഡ് സന്ദർശനങ്ങൾ നടത്തുവാനുമാണ് ലക്ഷ്യമിടുന്നത്. ഇതിനു പുറമെ മതകാര്യ മന്ത്രാലയുവുമായി സഹകരിച്ചു പള്ളികളിൽ ആരാധകർ ഇല്ലാത്ത സമയങ്ങളിൽ എയർ കണ്ടീഷനിംഗ് ഉപയോഗം കുറയ്ക്കുവാനും ആവശ്യപ്പെട്ടിട്ടുണ്ട്.