കുവൈത്ത്: കുവൈത്തിൽ ചികിത്സയിൽ ആയിരുന്ന മലയാളി യുവാവ് മരണമടഞ്ഞു. കോട്ടയം വാകത്താനം സ്വദേശി കുളത്തിങ്കൽ രാജേഷ് കുര്യൻ(44) ആണ് ഇബിനു സിന ആശുപത്രിയിൽ നിര്യാതനായത്. കുവൈത്ത് എയർവെയ്സ് ജീവനക്കാരനായിരുന്നു. ഭാര്യ : ഷീന രാജേഷ്, മക്കൾ ആശിഷ്, ആഷിത.
മൃതദേഹം നാട്ടിലേക്കുകൊണ്ടു പോകാനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു. സംസ്ക്കാരം പരിയാരം സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടത്തും.