കുവൈറ്റ്: സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും വില താരതമ്യം ചെയ്യുന്നതിനുമായി വാണിജ്യ വ്യവസായ മന്ത്രാലയ ഇൻസ്പെക്ടർമാർ ക്യാപിറ്റൽ ഗവർണറേറ്റിലെ ഒരു സഹകരണ സൊസൈറ്റിയിൽ പരിശോധന നടത്തി. പരിശോധനയിൽ കൃത്രിമ വില വർധനയില്ലാതെ സാധനങ്ങൾ ലഭ്യമാണെന്ന് ഇൻസ്പെക്ടർമാർ ഉറപ്പാക്കിയതായും അരി, എണ്ണകൾ, പാലുൽപ്പന്നങ്ങൾ, ഫ്രോസൺ ചിക്കൻ തുടങ്ങി 39 ഉപഭോക്തൃ വസ്തുക്കളെ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ടെന്നും സാങ്കേതിക വിഭാഗം മേധാവി ഫൈസൽ അൽ-അൻസാരി പറഞ്ഞു.