കുവൈറ്റ്: ആരോഗ്യം, സാമൂഹിക കാര്യങ്ങൾ, തൊഴിൽ എന്നിവ സംബന്ധിച്ച പാർലമെന്ററി കമ്മിറ്റി ചില പ്രധാന ആശങ്കകൾ അഭിസംബോധന ചെയ്യാൻ ഉടൻ യോഗം ചേരുമെന്ന് പ്രഖ്യാപിച്ചു. വിവാഹിതരായ കുവൈറ്റ് വീട്ടമ്മമാരെ “അഫ്യ” ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിലേക്ക് ചേർക്കാൻ ലക്ഷ്യമിടുന്ന “housewives law” കമ്മിറ്റി ആദ്യം ചർച്ച ചെയ്യുമെന്ന് എംപി മജീദ് അൽ മുതൈരി പറഞ്ഞു. കുവൈത്തിൽ സ്വകാര്യ മേഖലയിൽ നിന്ന് വിരമിച്ചവർക്കായി സൗജന്യ ആരോഗ്യ പരിരക്ഷ ഈ സംവിധാനം നൽകുന്നു.
2022 ഡിസംബറിൽ വീട്ടമ്മമാരെ ഉൾപ്പെടുത്തുന്നതിനായി ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച 2014-ലെ 114-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 2 ഭേദഗതിക്ക് കമ്മിറ്റി അംഗീകാരം നൽകിയിരുന്നു. ഈ ഭേദഗതികൾ 55 വയസും അതിൽ കൂടുതലുമുള്ള വിധവകൾക്കും സാമൂഹ്യ സഹായ പദ്ധതിക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ ഉറപ്പാക്കും. ദേശീയ അസംബ്ലി 2022 ഡിസംബറിൽ നിയമം പാസാക്കി, എന്നാൽ പിന്നീട് ആരോഗ്യ മന്ത്രാലയം നിയമം 2023 ജനുവരിയിൽ ദേശീയ അസംബ്ലിയിലേക്ക് തിരികെ അയച്ചു.
അതേസമയം “നിയമം പാർലമെന്റും സർക്കാരും അംഗീകരിക്കുന്നതായും ജൂലൈയിലെ അജണ്ടയിൽ ചർച്ചയ്ക്ക് വെക്കുമെന്നും മുതൈരി പറഞ്ഞു. മുതൈരിക്ക് പുറമെ ബദർ അൽ-എനെസി , സാദ് അൽ ഖാൻഫൂർ , ഹാനി ഷംസ് , ഫഹദ് അൽ അസെമി എന്നീ എംപിമാരടങ്ങുന്ന കമ്മിറ്റി – തെക്കൻ ആരോഗ്യമേഖലയിലെ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും മുൻഗണന നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.