കുവൈത്ത് ധനകാര്യ മന്ത്രി മനാഫ് അൽ ഹജ്റി രാജിവെച്ചു

fin min

കുവൈത്ത് ധനകാര്യ മന്ത്രി മനാഫ് അൽ ഹജ്‌റി രാജിവെച്ചു. രാജിക്കത്ത് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന് സമർപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സർക്കാർ രൂപീകരിച്ച് ഒരു മാസത്തിനുള്ളിലാണ് കാബിനറ്റിൽ നിന്നും ഒരു മന്ത്രി രാജി വെക്കുന്നത്.

സാമ്പത്തിക വിഷയത്തിൽ തീരുമാനം എടുക്കുന്നതതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ്‌ മന്ത്രിയുടെ രാജിയെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന സൂചനകൾ. നേരത്തെ കുവൈറ്റ് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ചുമതല ഉപപ്രധാനമന്ത്രിയും, എണ്ണ, സാമ്പത്തിക – നിക്ഷേപ മന്ത്രിയുമായ സാദ് അൽ ബറാക്കിന് നൽകുവാൻ മന്ത്രിമാരുടെ കൗൺസിൽ തീരുമാനിച്ചിരുന്നു.

ബിസിനസ്, നിക്ഷേപം, ധനകാര്യം എന്നീ മേഖലകളിൽ 35 വർഷത്തിലേറെ അനുഭവസമ്പത്തുള്ള അൽ ഹജ്‌റി കുവൈറ്റ് ഫിനാൻഷ്യൽ സെന്ററിന്റെ സിഇഒ ആയി 16 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോകത്തിലെ പ്രശസ്ത സോഷ്യൽ സയൻസ് സർവകലാശാലകളിലൊന്നായ സയൻസസ് പോയിലെ വിസിറ്റിംഗ് ലക്ചറാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!