കുവൈറ്റ്: ഗൾഫ് രാജ്യങ്ങളിൽ 5G നെറ്റ് വർക്ക് വേഗതയിൽ കുവൈത്ത് മുന്നിൽ. ഇതുമായി ബന്ധപ്പെട്ട് പുറത്തു വിട്ട സാങ്കേതിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. (5G) നെറ്റ്‌വർക്ക് ഉപയോഗിച്ചുള്ള വീഡിയോ,മൊബൈൽ ഫോൺ വഴിയുള്ള ക്ലിപ്പുകൾ മുതലായവയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വേഗതയിൽ ഗൾഫ് രാജ്യങ്ങളിൽ കുവൈത്തും സൗദി അറേബ്യയും വലിയ മുന്നേറ്റം നടത്തിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കുവൈത്തും സൗദി അറേബ്യയും 19 % വീതം ഈ രംഗത്ത് മികവ് പുലർത്തി. ബഹ്‌റൈനിൽ 13% വും യുഎഇയിൽ 12% വും , ഖത്തറിൽ 9%വും ഒമാനിൽ 8%വുമാണ് വേഗത. 4G നെറ്റ്‌വർക്കിനെ അപേക്ഷിച്ച് ഡൗൺലോഡ് വേഗതയിൽ കുവൈത്ത് 10.8 മടങ്ങ് വേഗതയാണ് രേഖപ്പെടുത്തിയത്. 8.1 മടങ്ങ് വേഗതയുമായി യുഎഇ രണ്ടാം സ്ഥാനവും 7.7 മടങ്ങ് വേഗതയുമായി സൗദി അറേബ്യ മുന്നാം സ്ഥാനവും നേടി. 4G നെറ്റ്‌വർക്കിനെ അപേക്ഷിച്ച് ഡൗൺലോഡ് വേഗതയിൽ 7.1 മടങ്ങ് വേഗതയുമായി ഖത്തർ നാലാം സ്ഥാനത്തും 5.3 മടങ്ങ് വേഗതയുമായി ബഹ്‌റൈൻ അഞ്ചാം സ്ഥാനത്തുമാണുള്ളത്. എന്നാൽ ഒമാനിൽ 4G നെറ്റ് വർക്കിനെ അപേക്ഷിച്ചു 5.2 മടങ്ങ് മാത്രമാണ് ഡൗൺ ലോഡ് വേഗത.
5G നെറ്റ് വർക്ക് ലഭ്യതയിലും മുന്നിൽ കുവൈത്ത് തന്നെയാണ്. കുവൈത്തിലെ 39.4% പ്രദേശങ്ങളിലും 5G നെറ്റ് വർക് ലഭ്യമാണ്. ബഹറിനിൽ 26.8% വും ,സൗദി അറേബ്യയിൽ 23.5% വും , ഖത്തറിൽ 15.6% വും ഖത്തറിൽ 14.2% വും പ്രദേശങ്ങളിലുമാണ് 5G നെറ്റ്വർക്ക് ലഭിക്കുന്നത് . ഒമാനാണ് 5G നെറ്റ് വർക്ക് ലഭ്യതയിൽ ഏറ്റവും പിറകിലുള്ള ഗൾഫ് രാജ്യം.