ലഹരി വസ്തുക്കളും പണവുമായി 12 പേർ കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ പിടിയിൽ

ministry of interior

വിവിധ ലഹരി വസ്തുക്കളും പണവുമായി 12 പേരെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം പിടികൂടിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ടര കിലോ മയക്കുമരുന്ന്, 500 ലഹരി ഗുളികകൾ, 431 ഇറക്കുമതി ചെയ്ത വൈൻ കുപ്പികൾ, 19,585 കുവൈത്ത് ദിനാർ എന്നിവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

മയക്കുമരുന്നു ഉപയോഗം ചെറുക്കുന്നതിനും, കള്ളക്കടത്തുകാരെ കണ്ടെത്തുന്നതിനുമായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. നിയമ നടപടികൾ സ്വീകരിക്കുന്നതിനായി പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.

സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും, മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമായാൽ എമർജൻസി ഫോണിലേക്കോ, ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റിന്റെ ഹോട്ട്ലൈൻ നമ്പറിലേക്കോ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജങ്ങളോട് അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!