കുവൈത്ത്: കുവൈത്ത് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ റദ രാജി വെച്ചു. സെപ്തംബർ 2 മുതലാണ് രാജി പ്രാബല്യത്തിൽ വരുന്നത്. “പ്രത്യേക സാഹചര്യ”ത്തെ തുടർന്നാണ് രാജി എന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2021 ഒക്ടോബറിലെ വിജ്ഞാപന പ്രകാരമാണ്, 2022 ഫെബ്രുവരി 21 മുതൽ 4 വർഷത്തേക്ക് ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറിയായി അദ്ദേഹത്തിന്റെ കാലാവധി ദീർഘിപ്പിച്ചു നൽകിയത്. രണ്ടര വർഷത്തോളം സേവന കാലാവധി ബാക്കിയിരിക്കെയാണ് അപ്രതീക്ഷിതമായി അദ്ദേഹം രാജി സമർപ്പിച്ചിരിക്കുന്നത്.