കുവൈത്തികളുടെ ശമ്പളം 400 കുവൈറ്റ് ദിനാർ ഉയർത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ ജനകീയ കരട് ബില്ലുകൾ നിയമസഭാംഗങ്ങൾ സമർപ്പിച്ചു.
ജീവിതച്ചെലവിലെ കുത്തനെയുള്ള വർധനവ് നേരിടാൻ സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന കുവൈത്തികൾക്കും പെൻഷൻകാർക്കും ശമ്പളം 400 കുവൈറ്റ് ദിനാർ വർധിപ്പിക്കാൻ അഞ്ച് എംപിമാർ കരട് നിയമം സമർപ്പിച്ചതായി മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു. നിർദിഷ്ട വർധനയിൽ സൈന്യത്തിലെയും പോലീസിലെയും ദേശീയ ഗാർഡിലെയും എല്ലാ സൈനികരെയും ഉൾപ്പെടുത്തുമെന്നും കരട് നിയമത്തിൽ വ്യക്തമാക്കുന്നു.
കുവൈറ്റ് കുടുംബങ്ങളെ ജീവിതച്ചെലവിലെ വർദ്ധനവ് നേരിടാൻ പ്രാപ്തരാക്കുന്നതിന് നിർദ്ദിഷ്ട വർദ്ധനവ് അനിവാര്യമാണെന്ന് നിയമനിർമ്മാതാക്കൾ ബില്ലിൽ പറയുന്നു.