ടുണിസ് സ്ട്രീറ്റ് ഗതാഗതത്തിനായി തുറന്നതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു . ഒരു മാസം മുൻപാണ് അറ്റകുറ്റ പണികൾക്കായി താൽകാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. റോഡിലേക്കുള്ള തടസ്സങ്ങൾ പൂർണമായും നീക്കി ഗതാഗതം പൂർണമായി പുനരാരംഭിച്ചതായും സുരക്ഷാ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
