കുവൈത്ത്: കുവൈത്തിൽ കൊറോണ വൈറസിന്റെ ഒമൈക്രോൺ ഉപ വകഭേദമായ EG-5 വൈറസ് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.
ലോകമെമ്പാടുമുള്ള 50 ഓളം രാജ്യങ്ങളിൽ നിലവിൽ കണ്ടെത്തിയിട്ടുള്ള പുതിയ വകഭേദം മുമ്പ് കണ്ടെത്തിയ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ അപകടകരമാണെന്നതിന് തെളിവുകളില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ലോകമെമ്പാടും ഇത് അതിവേഗം പടരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വക ഭേദങ്ങളുടെ ആവിർഭാവം മൂലം ആശങ്കപ്പെടെണ്ട കാര്യമില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു, എന്തെകിലും രോഗ ലക്ഷണങ്ങളോ ശ്വാസകോശ സംബന്ധമായ അണുബാധയുടെ ലക്ഷണങ്ങളോ പ്രകടിപ്പിക്കുന്നവരുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നും അപകടസാധ്യതയുള്ള വിഭാഗങ്ങൾ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.