കുവൈത്ത് : കുവൈത്തിൽ നിന്ന് പ്രവാസികൾ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് മുമ്പായി ഗതാഗത നിയമ ലംഘ നങ്ങളുമായി ബന്ധപ്പെട്ട എല്ലാ പിഴകളും അടയ്ക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതു സമ്പർക്ക വിഭാഗം അറിയിച്ചു. കഴിഞ്ഞ ദിവസം അർദ്ധ രാത്രി മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്.കുവൈത്ത് അന്താ രാഷ്ട്ര വിമാനത്താവളം വഴിയും രാജ്യത്തിന്റെ കര ,അതിർത്തി വഴിയും യാത്ര ചെയ്യുന്ന എല്ലാ പ്രവാസികൾക്കും തീരുമാനം ബാധകമായിരിക്കും. ഇത്തരം ഗതാഗത പിഴകൾ കുവൈത്ത് അന്തർ ദേശീയ വിമാനത്താവളം, കര അതിർത്തി, ഓരോ ഗവർണറേറ്റുകളിലും സ്ഥിതി ചെയ്യുന്ന ഗതാഗത വിഭാഗം ആസ്ഥാനങ്ങൾ,ആഭ്യന്തര മന്ത്രാലയം ഇളക്ട്രോണിക് പോർട്ടൽ,ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഏതെങ്കിലും വകുപ്പുകൾ എന്നിവ മുഖേനെ യാത്രക്ക് മുമ്പായി അടയ്ക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു