കു​വൈ​ത്ത് സി​റ്റി: പ്ര​മു​ഖ റീ​ട്ടെ​യി​ല​റാ​യ ലു​ലു ഗ്രൂ​പ് സ​ബാ​ഹി​യ​യി​ൽ പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് തു​റ​ന്നു. കു​വൈ​ത്തി​ലെ ലു​ലു​വി​ന്റെ 14ാമ​ത് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റാ​ണി​ത്. ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ യൂ​സു​ഫ​ലി, കു​വൈ​ത്തി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ ഡോ. ​മ​ത​ർ ഹ​മീ​ദ് അ​ൽ നെ​യാ​ദി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കു​വൈ​ത്ത് ആ​സൂ​ത്ര​ണ-​വി​ക​സ​ന സു​പ്രീം കൗ​ൺ​സി​ൽ അ​സി. സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ഹ​മ്മ​ദ് ഗൈ​ദ് അ​ൽ എ​നൈ​സി പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക, ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ അം​ബാ​സ​ഡ​ർ മ​നേ​ലി​സി ഗെം​ഗെ, ബ്രി​ട്ടീ​ഷ് അം​ബാ​സ​ഡ​ർ ബെ​ലി​ൻ​ഡ ലൂ​യി​സ്, റൊ​മാ​നി​യ​ൻ അം​ബാ​സ​ഡ​ർ മു​ഗു​രെ​ൽ ലോ​ൺ സ്റ്റാ​നെ​കു, ഒ​മാ​നി അം​ബാ​സ​ഡ​ർ സാ​ലി​ഹ് അ​മ​ർ അ​ൽ ഖ​റൂ​സി, മ്യാ​ൻ​മ​ർ അം​ബാ​സ​ഡ​ർ ഓ​ങ് ഗ്യാ​വ് തു, ​ന​യ​ത​ന്ത്ര​ജ്ഞ​ർ, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ദീ​ബ് അ​ഹ​മ്മ​ദ്, ലു​ലു കു​വൈ​ത്ത് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹാ​രി​സ്, റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ ശ്രീ​ജി​ത്ത്, മ​റ്റു മു​തി​ർ​ന്ന മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.
സൗ​ത്ത് സ​ബാ​ഹി​യ ബ്ലോ​ക്ക്-1​ൽ ​വെ​യ​ർ ഹൗ​സ് മാളിലാ​ണ് പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്. 48,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ പു​തി​യ പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, പ​ല​ച​ര​ക്ക്, ഭ​ക്ഷ​ണം, ഭ​ക്ഷ്യേ​ത​ര ഇ​ന​ങ്ങ​ൾ, ആ​രോ​ഗ്യ സൗ​ന്ദ​ര്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ, മാം​സം, സ​മു​ദ്ര​വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​പു​ല​മാ​യ ശേ​ഖ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ളു​ടെ ക​ളി​പ്പാ​ട്ട​ങ്ങ​ൾ, സീ​സ​ണ​ൽ പാ​ർ​ട്ടി സ​പ്ലൈ​സ്, ഇ​ല​ക്ട്രോ​ണി​ക്, മൊ​ബൈ​ലു​ക​ൾ, വാ​ച്ചു​ക​ൾ, അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ, സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ളും പെ​ർ​ഫ്യൂ​മു​ക​ളും എ​ന്നി​വ​യും മി​ക​ച്ച നി​ല​വാ​ര​മു​ള്ള​വ മി​ത​മാ​യ വി​ല​യി​ൽ സ്വ​ന്ത​മാ​ക്കാം.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച ഷോ​പ്പി​ങ് അ​നു​ഭ​വം ന​ൽ​കാ​നു​ള്ള ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ പ്ര​തി​ബ​ദ്ധ​ത​യു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് പു​തി​യ ഔ​ട്ട്‌​ലെ​റ്റ് തു​റ​ന്ന​തെ​ന്ന് മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!