കുവൈത്ത് : കുവൈത്തിൽ രണ്ട് ഇന്ത്യക്കാർ കുത്തേറ്റു മരിച്ചു. അബ്ദലി കാർഷിക മേഖലയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് രണ്ടു പേരെയും ഫാമിലെ താമസസ്ഥലത്ത് കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഫാമിന്റെ ഉടമയുടെ സഹോദരനാണ് സംഭവം സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചത്.

ഇരുവരും തമ്മിൽ പരസ്പരം കുത്തേറ്റ് മരിച്ചതാണോ അല്ലെങ്കിൽ കുറ്റകൃത്യത്തിന് പിന്നിൽ മറ്റൊരു കൊലയാളി ഉണ്ടോ എന്ന് അധികൃതർ അന്വേഷിച്ചു വരികയാണ്. കൂടുതൽ അന്വേഷണത്തിലാണ് ഇരുവരും തമ്മിൽ ഉണ്ടായ വാക്കേറ്റത്തെ തുടർന്നുണ്ടായ കത്തിക്കുത്തിലാണ് ഇരട്ടകൊല സംഭവിച്ചതെന്ന് വ്യക്തമായത്. കുവൈത്ത് കുറ്റാന്വേഷണ വിഭാഗം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. ഇവർ ഏത് സംസ്ഥാനത്ത്‌ നിന്നുള്ളവരാണെന്ന വിവരം ലഭ്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!