കുവൈറ്റ്: ക്രോസ്-ബോർഡർ പേയ്‌മെന്റുകളിലും ഫോറിൻ കറൻസി എക്‌സ്‌ചേഞ്ചിലും സ്പെഷ്യലൈസ് ചെയ്യുന്ന ആഗോള സാമ്പത്തിക സേവന കൂട്ടായ്മയായ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് കുവൈറ്റിലെ 284-ാമത് ഗ്ലോബൽ ശാഖയും 34-ാമത് ലുലു എക്‌സ്‌ചേഞ്ച് ശാഖയും വെയർഹൗസ് മാളിൽ തുറന്നു. മേഖലയുടെ സാമ്പത്തിക പുരോഗതിക്ക് അനുസൃതമായി കുവൈറ്റിനായുള്ള കമ്പനിയുടെ വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ ശാഖ തുറന്നത്.
ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫ് അലി, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, മറ്റ് സീനിയർ മാനേജ്‌മെന്റ് എന്നിവരുടെ സാന്നിധ്യത്തിൽ കുവൈത്തിലെ യുഎഇ അംബാസഡർ ഡോ മതർ ഹമദ് ഹ്‌ലൈസ് അൽംകസഫ അൽ നെഹ്യാദിയാണ് ശാഖ ഉദ്ഘാടനം ചെയ്തത്. കുവൈറ്റിലെ യുകെ അംബാസഡർ ബെലിൻഡ ലൂയിസ്, കുവൈറ്റിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ ഡോ മനേലിസി ജോർജ്, കുവൈറ്റിലെ ഒമാൻ അംബാസഡർ ഡോ സാലിഹ് ബിൻ അമർ അൽഖറൂസി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.