കുവൈത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കാമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു.
അടുത്ത ദിവസംകൂടി അസ്ഥിര കാലാവസഥ തുടരും. ശക്തമായ കാറ്റ് കാരണം കടൽ തിരമാലകൾ ആറടിയിലധികം ഉയരാനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കി. അത്യാവശ്യഘട്ടങ്ങളിൽ എമർജൻസി ഫോൺ നമ്പറായ 112-ൽ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.