Search
Close this search box.

ചന്ദ്രയാൻ-3 ന്റെ വിജയത്തിൽ ഇന്ത്യക്ക് അഭിനന്ദനം അറിയിച്ച് കുവൈത്ത് ഭരണകൂടം

chandrayan 3

കുവൈത്ത്: ഭാരതത്തിന്റെ അഭിമാനമായ ചന്ദ്രയാൻ-3 ന്റെ ചരിത്ര വിജയത്തിൽ കുവൈത്ത് ഭരണകൂടം ഇന്ത്യക്ക് അഭിനന്ദനം അറിയിച്ചു. കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് അൽ സബാഹ് , ഡെപ്യൂട്ടി അമീർ ഷെയ്ഖ് മിഷ്” അൽ അഹമദ് അൽ സബാഹ്, പ്രധാന മന്ത്രി ഷെയ്ഖ് അഹമദ് അൽ നവാഫ് അൽ സബാഹ് എന്നിവരാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദന സന്ദേശം അയച്ചത്.

ബഹിരാകാശ ശാസ്ത്ര രംഗത്ത് ഇന്ത്യ കൈവരിച്ച ഈ ചരിത്ര നേട്ടം മുഴുവൻ മനുഷ്യരാശിക്ക് അഭിമാന നിമിഷമാണെന്ന് കുവൈത്ത് ഭരണ കൂടം അയച്ച അഭിനന്ദന സന്ദേശത്തിൽ വ്യക്തമാക്കുന്നു. അതോടൊപ്പം ചന്ദ്രയാൻ 3 ന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച ഐ.എസ്.ആർ.ഒ യ്ക്കും ഇന്ത്യൻ ജനതക്കും സർക്കാരിനും കുവൈത്ത് ഭരണാധികാരികൾ ആശംസകൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!