കുവൈത്ത്; കുവൈത്തിൽ നിയമലംഘകരെ പിടികൂടാനുള്ള ശ്രമം ശക്തമാക്കുന്നു. പിടികൂടുന്നവരെ നാടുകടത്താനുള്ള നടപടികളും വേഗത്തിലാക്കും. ഇതിന്റെ ഭാഗമായി താമസനിയമങ്ങൾ ലംഘിച്ചതിന് പിടികൂടുന്ന പ്രവാസികളെ, ഉപയോഗിക്കാത്ത രണ്ട് സ്‌കൂളുകളിൽ പാർപ്പിക്കാൻ തീരുമാനമായി. ജലീബ് അൽ ഷുയൂഖിലെയും ഖൈത്താനിലെയും ഉപയോഗിക്കാത്ത രണ്ട് സ്‌കൂളുകൾ തടങ്കൽ ഇടങ്ങളാക്കി മാറ്റുമെന്നാണ് നിലവിലെ റിപ്പോർട്ട്.
പോലീസ് സെല്ലുകളുടെയും നാടുകടത്തൽ കേന്ദ്രങ്ങളുടെയും ജോലി ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സ്‌കൂളുകളെ ഇത്തരം കേന്ദ്രമാക്കി മാറ്റുന്നത്. ഇതിനായി ഇവിടെ പ്രത്യേക സൗകര്യങ്ങൾ ഒരുക്കും. സ്‌കൂളുകൾ വിദ്യാഭ്യാസ മന്ത്രാലയം ഉടൻ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. നാടുകടത്തൽ നടപടികൾ ത്വരിതപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം.