കുവൈത്തിൽ ഫിലിപ്പീനൊ തൊഴിലാളിയെ കൊ ലപ്പെടുത്തിയ ശേഷം ആത്മഹ ത്യയ്ക്ക് ശ്രമിച്ച ഇന്ത്യക്കാരനും മ രിച്ചു

kuwait police

കുവൈത്ത്: കുവൈത്തിൽ ഫിലിപ്പീനൊ ഗാർഹിക തൊഴിലാളിയെ കുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഇന്ത്യക്കാരനും മരണമടഞ്ഞു. ഫർവാനിയ ഒമറിയ പ്രദേശത്ത്‌ കഴിഞ്ഞ ദിവസം രാവിലെയാണ് രണ്ടു പേരുടെയും മരണത്തിനു കാരണമായ സംഭവം നടന്നത്. ഒമറിയയിലെ സ്പോൺസറുടെ വീട്ടിലായിരുന്നു ഫിലിപ്പീനോ താമസിച്ചിരുന്നത്. ഇവിടെ അതിക്രമിച്ചു കയറിയാണ് ഇന്ത്യക്കാരൻ ഇവരെ കുത്തി കൊലപ്പെടുത്തിയത്. ഇതിനു ശേഷം ഇയാൾ സ്വയം കുത്തി പരിക്കേൽപ്പിച്ചു ആത്മഹത്യ ശ്രമം നടത്തുകയും ചെയ്തിരുന്നു. പോലീസ് എത്തിയ ശേഷം ഇയാളെ ഫർവാനിയ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ വെച്ചാണ് ഇയാൾ മരണമടഞ്ഞത്.

ചെറുത്ത് നിൽപ്പിനിടയിൽ വേലക്കാരിയുടെ കുത്തേറ്റാണ് ഇയാൾക്ക് പരിക്കേറ്റത് എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മരണമടഞ്ഞ ഇന്ത്യക്കാരൻ ഏത് സംസ്ഥാനത്ത്‌ നിന്നുള്ളയാളാണെന്ന് വ്യക്തമല്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!