കുവൈത്ത്: സ്വകാര്യ സന്ദർശനത്തിനായി കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് സബാഹ് ഇറ്റാലിയിലേക്ക് പോയതായി ഔദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെ വിമാന താവളത്തിൽ എത്തിയ അദ്ദേഹത്തെ ഡെപ്യൂട്ടി അമീർ, ഷെയ്ഖ് മിഷാൽ അൽ അഹമ്മദ്, മുൻ പ്രധാന മന്ത്രിമാരായ ഷെയ്ഖ് നാസർ അൽ മുഹമ്മദ്, ഷെയ്ഖ് സബാഹ് അൽ ഖാലിദ്, പ്രധാന മന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹ്, ഒന്നാം ഉപപ്രധാനമന്ത്രിയും , ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ്, ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് അഹമ്മദ് അൽ ഫഹദ്, അമീരി ദിവാൻ കാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് അൽ അബ്ദുല്ല, എന്നിവർ ചേർന്നാണ് യാത്രയയച്ചത്.