കുവൈത്ത്: കുവൈത്തിൽ തൃശൂർ സ്വദേശി നിര്യാതനായി. തൃശൂർ കാണിപ്പയ്യൂർ സ്വദേശിയായ എം.കെ. ശശിധരൻ (66) ആണ് മരിച്ചത്. അൽ ബൈദൂർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. തിങ്കളാഴ്ച രാവിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. മംഗഫിലായിരുന്നു താമസം. 35 വർഷമായി കുവൈത്തിലുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മാതാവ്: കുഞ്ഞമ്മു. ഭാര്യ: ലത. മക്കൾ: ശ്രീലക്ഷ്മി, ആദിത്യ ദേവ്, കുഞ്ഞമ്മു.