കുവൈത്ത് : കുവൈത്തിൽ കബദ് പ്രദേശത്ത് നടത്തിയ സുരക്ഷാ പരിശോധനയിൽ വിവിധ രാജ്യക്കാരായ 120 താമസ നിയമ ലംഘകർ പിടിയിലായി. ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ സാലിഹ് അൽ-അസ്മി, ഓപ്പറേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഇബ്രാഹിം എന്നിവരുടെ സഹകരണത്തോടെയാണ് പരിശോധന നടന്നത്.
ഇരുനൂറിലധികം പേരുടെ രേഖകൾ പരിശോധിച്ചതിൽ 120 പേരാണ് താമസ നിയമ ലംഘനത്തിന് പിടിയിലായത്. ഇവരിൽ ചിലർ സ്‌പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവരും , മറ്റുചിലർ സ്പോൺസർമാർക്ക് കീഴിൽ അല്ലാതെ ജോലിചെയ്യുന്ന ഗാർഹിക തൊഴിലാളികളുമാണ്. പിടിയിലായ മുഴുവൻ പേരെയും നാടുകടത്തൽ ജയിലിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.