Search
Close this search box.

കബദ് പ്രദേശത്ത്‌ നടത്തിയ സുരക്ഷാ പരിശോധനയിൽ 120 താമസ നിയമ ലംഘകർ പിടിയിൽ

kabad

കുവൈത്ത് : കുവൈത്തിൽ കബദ് പ്രദേശത്ത്‌ നടത്തിയ സുരക്ഷാ പരിശോധനയിൽ വിവിധ രാജ്യക്കാരായ 120 താമസ നിയമ ലംഘകർ പിടിയിലായി. ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ സാലിഹ് അൽ-അസ്മി, ഓപ്പറേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഇബ്രാഹിം എന്നിവരുടെ സഹകരണത്തോടെയാണ് പരിശോധന നടന്നത്.

ഇരുനൂറിലധികം പേരുടെ രേഖകൾ പരിശോധിച്ചതിൽ 120 പേരാണ് താമസ നിയമ ലംഘനത്തിന് പിടിയിലായത്. ഇവരിൽ ചിലർ സ്‌പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവരും , മറ്റുചിലർ സ്പോൺസർമാർക്ക് കീഴിൽ അല്ലാതെ ജോലിചെയ്യുന്ന ഗാർഹിക തൊഴിലാളികളുമാണ്. പിടിയിലായ മുഴുവൻ പേരെയും നാടുകടത്തൽ ജയിലിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!