കുവൈത്ത്: കുവൈത്തിൽ സിക്ക് ലീവ് ഓൺലൈൻ വഴി ലഭ്യമാക്കുവാനുള്ള നടപടിയെ കുവൈത്ത് മെഡിക്കൽ അസോസിയേഷൻ സ്വാഗതം ചെയ്തു. പദ്ധതിക്ക് ഉടൻ അനുമതി നൽകണമെന്ന് മെഡിക്കൽ അസോസിയേഷൻ സിവിൽ സർവീസ് കമ്മീഷനോട്‌ അഭ്യർഥിച്ചു. ഇത്തരം നൂതനമായ ഡിജിറ്റൽ സംവിധാനങ്ങൾ നടപ്പിലാക്കുന്നതോടെ സർക്കാർ ആശുപത്രികളിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന ഡോക്ടർമാരുടെ ഭാരം കുറയ്ക്കുവാൻ സാധിക്കുമെന്ന് കുവൈത്ത് മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. ഇബ്രാഹിം അൽ-തവാല പറഞ്ഞു.

നിലവിൽ രാജ്യത്ത് ഓരോ വർഷവും മുപ്പത് ലക്ഷത്തിലേറെ മെഡിക്കൽ ലീവ് സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് സിക്ക് ലീവിനായി ഓൺലൈൻ സംവിധാനം നടപ്പിലാക്കുവാൻ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദി സിവിൽ സർവീസ് കമ്മീഷന് കത്തയച്ചത്. പുതിയ നിർദ്ദേശ പ്രകാരം, ഓൺലൈൻ വഴി അനുവദിക്കുന്ന രോഗാവധി പരമാവധി മൂന്നു ദിവസം ആയിരിക്കും. ഇതിൽ കൂടുതൽ അവധി ആവശ്യമാണെങ്കിൽ ആശുപത്രികളിൽ നേരിട്ട് എത്തി ഡോക്ടറുടെ പരിശോധനയ്ക്ക് വിധേയമാകണം. ആദ്യത്തെ 15 ദിവസം മുഴുവൻ ശമ്പളത്തോടെയും രണ്ടാമത്തെ 15 ദിവസത്തേക്ക് പകുതി ശമ്പളത്തോടെയും ആയിരിക്കും സിക്ക് ലീവ് ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!