കുവൈത്തിൽ പുതിയ ടൂറിസ്റ്റ് പാർക്ക് പ്രവർത്തനം ആരംഭിച്ചു

new tourist park

കുവൈത്ത്: കുവൈത്തിൽ തെക്കൻ സബാഹിയയിൽ പുതിയ ടൂറിസ്റ്റ് പാർക്ക് പ്രവർത്തനം ആരംഭിച്ചു. കുവൈത്ത് ടൂറിസം പ്രൊമോഷൻ കമ്പനിയാണ് രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം എടുത്ത് കാണിക്കുന്ന തരത്തിൽ പുതിയ പാർക്കിന്റെ നിർമാണം പൂർത്തിയാക്കിയത്. ഒരു ലക്ഷത്തി ഏഴായിരം മീറ്റർ ചുറ്റളവിൽ പണികഴിപ്പിച്ച പാർക്കിൽ വിനോദങ്ങൾക്കും ഉല്ലാസങ്ങൾക്കുമായി 60 ഓളം ഇനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നു കമ്പനിയുടെ എസ്‌സിക്യൂട്ടീവ് ഡയറക്ടർ ഫദില് അൽ ദൂസരി പറഞ്ഞു. പാർക്കിനകത്ത് ഹോട്ടലുകൾ , ബകാല തുടങ്ങി 136 ഷോപ്പുകളുണ്ട് . എല്ലാ ദിവസവും വൈകുന്നേരം 3.30 നു പ്രവർത്തനം ആരംഭിക്കുന്ന പാർക്ക് രാത്രി 11.30 അടക്കും . സ്വദേശികളും വിദേശികളും അടക്കം പ്രതിദിനം 10000 പേർ സന്ദര്ശകരായെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!