കുവൈത്തിൽ വിദേശ തൊഴിലാളികളുടെ മെഡിക്കൽ പരിശോധന കേന്ദ്രങ്ങളിലെ പ്രവർത്തി സമയം വർധിപ്പിച്ചു

working hours for expats

കുവൈത്ത്: കുവൈത്തിൽ വിദേശ തൊഴിലാളികളുടെ മെഡിക്കൽ പരിശോധന നടത്തുന്ന മൂന്നു കേന്ദ്രങ്ങളിലെ പ്രവർത്തി സമയം വർധിപ്പിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.ഉമ്മു ഹൈമാന് , ജഹ്‌റ ,ശുയൂഖ് എന്നീ പരിശോധന കേന്ദ്രങ്ങളിലെ പ്രവർത്തി സമയമാണ് വർധിപ്പിച്ചത്.

ആരോഗ്യമന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ .അബ്ദുല്ല അൽ സനദ് ആണ് ഇക്കാര്യം അറിയിച്ചത് . ഇതനുസരിച്ച് രാവിലെ 7.30 മുതൽ ഉച്ചക്ക് 1.30 വരെയും ഉച്ചക്ക് രണ്ടു മണിമുതൽ വൈകുന്നേരം ആറുമണി വരെയുമാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുക. ഞായറാഴ്ച മുതൽ വ്യാഴാഴ്ചവരെ എല്ലാ ഔദോഗിക ദിവസങ്ങളിലും ഈ സമയ ക്രമം തന്നെയാണ് ഉണ്ടായിരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സ്പോൺസർ ഉണ്ടെങ്കിൽ ഗാർഹിക തൊഴിലാളികൾക്ക് നേരെത്തെ അപ്പോയ്മെന്റ് വാങ്ങാതെതന്നെ തങ്ങളുടെ ഇടപാടുകൾ പൂർത്തിയാക്കാൻ കേന്ദ്രങ്ങളിൽ സൗകര്യമുണ്ടായിരിക്കും. വർധിച്ചുവരുന്ന തിരക്ക് ഒഴിവാക്കുകയാണ് സമയം നീട്ടിയതിലൂടെ ലക്ഷ്യമാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!