കുവൈത്തിൽ വൻ വ്യാജ മദ്യ ശേഖരം പിടികൂടി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മദ്യ ശേഖരം പിടികൂടിയത്. അബ്ദലി പ്രദേശത്താണ് ഈ വ്യാജ മദ്യ നിർമ്മാണ ശാല കണ്ടെത്തിയത്. പിടിയിലായ പ്രവാസികളുടെയും പിടിച്ചെടുത്ത മദ്യ ശേഖരത്തിന്റെയും വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അധികൃതര്‍ പുറത്തുവിട്ടത്.
ഇവരുടെ രീതി നിര്‍മാണം ശേഷം മറ്റു കേന്ദ്രങ്ങളിലേക്ക് വ്യാജ മദ്യം വിതരണം ചെയ്യുന്നതായിരുന്നു. വലിയ ബാരലുകളില്‍ മദ്യവും നിര്‍മാണത്തിന്റെ പല ഘട്ടങ്ങളിലുള്ള അസംസ്കൃത വസ്തുക്കളും ഇവിടെ നിന്ന് കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായ പ്രതികളെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.